ബ്ലാക്ക് ഫംഗസ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 20 മെയ് 2021 (09:50 IST)
ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യ അനിഷ(32)യാണ് മരിച്ചത്. കോവിഡാനന്തര ബ്ലാക്ക് ഫംഗസ് ബാധിച്ചാണ് മരണം. കന്യാകുമാരി സിഎം ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു ഇവര്‍.

മെയ് ഏഴിനാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം ഭേദമായി വീട്ടിലേക്ക് പോകുമ്പോള്‍ കണ്ണുകള്‍ക്ക് വേദന അനുഭവപ്പെടുകയായിരുന്നു. ആദ്യം എന്താണ് രോഗമെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. 16ാം തിയതിയാണ് രോഗം ബ്ലാക്ക് ഫംഗസാണെന്ന് മനസിലായത്. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :