ശ്രീനു എസ്|
Last Modified ബുധന്‍, 19 മെയ് 2021 (16:49 IST)
തെക്കന്‍ ബംഗാള്‍ ഉല്‍ക്കടലിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ മെയ് 22 ഓടെ ഒരു ന്യൂനമര്‍ദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂനമര്‍ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.