''കെ സുരേന്ദ്രനെ വധിക്കാന്‍ ദുബായില്‍ നിന്നും ഒരു സംഘം വരുന്നു''

ബിജെപി , വാട്‌സ് ആപ്പ് , യുവമോര്‍ച്ച , കെ സുരേന്ദ്രന്‍ , ദുബായ്
കാസര്‍കോട്‌| jibin| Last Modified വെള്ളി, 23 ജനുവരി 2015 (15:11 IST)
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വധിക്കുമെന്ന്‌ വാട്‌സ് ആപ്പില്‍ ഭീഷണി. കഴിഞ്ഞ ദിവസം മുതലാണ് വധഭീഷണി പ്രചരിക്കാന്‍ തുടങ്ങിയത്. സംഭവത്തിനെതിരെ യുവമോര്‍ച്ച രംഗത്ത് എത്തി.

ജില്ലയില്‍ കഴിഞ്ഞ ഇടയ്ക്ക് നടന്ന ഒരു കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ നേത്രത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സുരേന്ദ്രനെ വധിക്കാനായി ഞങ്ങള്‍ ദുബായില്‍ നിന്നും പുറപ്പെടുന്നതായും. കാസര്‍കോടുകാര്‍ ഞങ്ങളുടെ വര്‍വ് കാത്തിരിക്കണമെന്നും സന്ദേശം വ്യക്തമാക്കുന്നു. ആദ്യം സുരേന്ദ്രനെയും പിന്നീട്‌ കേസില്‍ പ്രതിയായ ഒരാളെയും വധിക്കുമെന്നുമാണ് ഒരു മിനിട്ട്‌ 36 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ഓഡിയോ പുറത്ത് വന്നത്.

വാട്‌സ് ആപ്പില്‍ ഭീഷണി പ്രചരിക്കാന്‍ തുടങ്ങിയതോടെ സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ പിആര്‍ സുനില്‍ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി. സംഭവത്തെ കുറിച്ച് പഠിച്ച് വേഗത്തില്‍ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :