രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ലെന്ന് സൌരവ് ഗാംഗുലി

കോല്‍ക്കത്ത| Last Modified വ്യാഴം, 22 ജനുവരി 2015 (18:19 IST)
ഉടന്‍ രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ സൌരവ് ഗാംഗുലി.ബിജെപി തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നെന്ന് പറഞ്ഞ ഗാംഗുലി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ലെന്നും പറഞ്ഞു.

നേരത്തെ ഗാംഗുലി ബിജെപിയില്‍ ചേരുന്ന് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു
ഗാംഗുലിയുടെ പ്രതികരണം. ബിജെപിയുടെ നേതൃത്വവുമായി ഗാംഗുലി ചര്‍ച്ച നടത്തിയിരുന്നു. 2008-ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ ഗാംഗുലിയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ പല രാഷ്ട്രീയപാര്‍ട്ടികളും ശ്രമിച്ചിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഗാംഗുലിക്ക് ബിജെപി സീറ്റ് ബാഗ്ദാനം ചെയ്തിരുന്നതായി വര്‍ത്തകള്‍ പുറത്തുവന്നിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :