നബിദിനാഘോഷം രാഷ്ട്രീയ മുതലെടുപ്പിന്‍റെ ഭാഗം: വി മുരളീധരന്‍

V Muraleedharan, Facebook, BJP, Kummanam, Nabi Dinam, വി മുരളീധരന്‍, ബി ജെ പി, നബിദിനം, ഫേസ്ബുക്ക്, മുസ്ലിം
തിരുവനന്തപുരം| Last Modified ശനി, 26 ഡിസം‌ബര്‍ 2015 (09:18 IST)
ഇന്ത്യയിലെ നബിദിനാഘോഷം രാഷ്ട്രീയ മുതലെടുപ്പിന്‍റെ ഭാഗമാണെന്ന് സ്ഥാനമൊഴിഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇങ്ങനെയൊരു ചോദ്യം മുരളീധരന്‍ ഉന്നയിക്കുന്നത്.

മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാ:

എന്റെ ക്രിസ്മസ് ആശംസകള്‍ കണ്ടിട്ട് പലരും മെസ്സേജ് ചെയ്തിരിക്കുന്നു... എന്തുകൊണ്ടാണ് നബിദിനം ആശംസിക്കാതിരുന്നതെന്ന്. ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് ശരിയാണെങ്കില്‍ യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍ വ്യക്തിപൂജയില്‍ വിശ്വസിക്കാത്തവരും അതുകൊണ്ട് തന്നെ നബിദിനം ആഘോഷിക്കാത്തവരുമാണ്. ഇന്ന് ഇന്ത്യയില്‍ കാണുന്ന ഈ ആഘോഷം ഒരു രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലേ?...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :