ശബരിമല വോട്ടാകുമെന്ന്; പത്തനംതിട്ടയ്‌ക്കായി ബിജെപിയില്‍ കലഹം - രംഗത്തുള്ളത് നാലുപേര്‍!

 lok sabha election , sreedharan pillai , candidate , ബിജെപി , അൽഫോൻസ് കണ്ണന്താനം , സുരേഷ് ഗോപി
ന്യൂഡൽഹി| Last Updated: ശനി, 16 മാര്‍ച്ച് 2019 (15:31 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയ്‌ക്കായി ബിജെപിയില്‍ തമ്മിലടി. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവരാണു രംഗത്തുള്ളത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി താൽപര്യം അറിയിച്ചു കഴിഞ്ഞു.

ശബരിമല യുവതീപ്രവേശനത്തിൽ ചർച്ചയായ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജയമുറപ്പാണെന്നാണ് ശ്രീധരൻ പിള്ളയടക്കമുള്ളവരുടെ നിഗമനം. മണ്ഡലത്തിലെ അയ്യപ്പ വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.

മത്സരിക്കാനുള്ള ആഗ്രഹം കണ്ണന്താനം നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. തൃശ്ശൂരോ പത്തനംതിട്ടയോ ലഭിക്കാതെ മത്സരത്തിനില്ല എന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. ഇതോടെ സീറ്റിനായി വടംവലിയും ആഭ്യന്തരകലഹവും ബിജെപിയില്‍ രൂക്ഷമായി.

അതേസമയം, കൊല്ലം സീറ്റില്‍ സുരേഷ് ഗോപി എംപിയെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വം സുരേഷ് ഗോപിക്കായി രംഗത്ത് എത്തിയേക്കുമെന്ന സൂചനകളും ലഭ്യമാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :