നേരത്തെ തന്നെ ബിജെപി അനുഭാവികളായവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി ശ്രീധരന്‍ പിള്ള; തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന വാര്‍ത്താ ശ്രമം മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (18:14 IST)
പണ്ടേ ബിജെപിക്കാരായവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി ശ്രീധരന്‍പിള്ള. ശശി തരൂരിന്റെ ബന്ധുക്കള്‍ക്കാണ് ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അംഗത്വം നല്‍കിയത്. ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.

ശശി തരൂരിന്റെ ചെറിയമ്മ ശോഭന അടക്കമുള്ള 10 ബന്ധുക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. പരിപാടിക്ക് ശേഷം മാധ്യമങ്ങള്‍ ബന്ധുക്കളുടെ പ്രതികരണം തേടാനെത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറുകയും ഫോട്ടോ സെഷനില്‍ സഹകരിച്ചതുമില്ല. എളുപ്പം വേദിയില്‍ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഇവരെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ തന്നെ ബിജെപി അനുഭാവികളാണ് എന്നും എന്തിനാണ് ഇപ്പോള്‍ പരിപാടി നടത്തിയത് എന്ന് അറിയില്ലെന്നും പ്രതികരിച്ചു.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ വേദിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ നിറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :