മാണിയുമായുള്ള സഖ്യ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല: പികെ കൃഷ്ണദാസ്

 പികെ കൃഷ്ണദാസ് , ബിജെപി , വി മുരളീധരന്‍ , ബാര്‍ കോഴക്കെസ് , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (11:27 IST)
പ്രാദേശികതലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്‌താവനയ്‌ക്ക് എതിരെ ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് രംഗത്ത്. ബാര്‍ കോഴക്കെസില്‍ മാണിക്കെതിരായി സമരം ചെയ്‌ത പാര്‍ട്ടിയാണ് ബിജെപി. അവരുമായുള്ള സഖ്യ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ആദ്യം മാണി യുഡിഎഫ് വിട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ മാണിക്കെതിരായി സമരം ചെയ്‌ത ബിജെപി മാണിയുമായി കൂട്ടു കൂടുബോള്‍ അണികളിൽ ആശങ്കക്ക് ഇടയാക്കും. മാണി യുഡിഎഫ് വിട്ട് പുറത്തുവന്നാല്‍ സഖ്യത്തെക്കുറിച്ച്
ആലോചിക്കാം. നിലവില്‍ അത്തരം ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്
കേരള കോണ്‍ഗ്രസ് എമ്മുമായി പ്രാദേശികതലത്തില്‍ സഹകരിക്കുമെന്ന് വി മുരളീധരന്‍ പറഞ്ഞത്. ഒരു വ്യക്തി അഴിമതി ചെയ്തതു കൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.


നിര്‍ണ്ണായകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്നാണ് ബി ജെ പി നിലപാട്. കോണ്‍ഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളുമായി ഒരു തരത്തിലും സഹകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി രൂപീകരിക്കാന്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :