മലപ്പുറത്തെ ജനസംഖ്യ വര്‍ദ്ധനയ്‌ക്ക് പിന്നില്‍ ഗൂഢാലോചന; ജില്ലയെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം: ജനരക്ഷാ യാത്രയില്‍ വീണ്ടും കേരളാ വിരുദ്ധ പ്രസ്‌താവന

എറണാകുളം, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (20:33 IST)

  Giriraj singh , BJP , kummanam , Narendra modi , Janaraksha yathra , ഗിരിരാജ് സിംഗ് , കുമ്മനം രാജശേഖരന്‍ , ജനരക്ഷാ യാത്ര , ഐഎസ്
അനുബന്ധ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയില്‍ കേരളത്തെ അപമാനിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് എറണാകുളത്തെ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയത്.

മലപ്പുറത്തെ ജനസംഖ്യാ വര്‍ദ്ധനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

1921ലെ മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ നടക്കുന്നു. ലൗവ് ജിഹാദ് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തന്ത്രമാണ്. ഇത് കേരളത്തിന് ഭീഷണിയാണ്. ഏകാധിപതി കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യം. മഹാന്‍മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്‍മാരുടെ കൈകളിലാണെന്നും ഗിരിരാജ് ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉപദ്രവിക്കപ്പെട്ട നടിയെ അപമാനിച്ചു; ഒടുവില്‍ പിസി ജോര്‍ജ് കുടുങ്ങി - കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ ...

news

കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി, മോഷണം സെക്രട്ടേറിയറ്റിനുമുന്നില്‍ നിന്ന്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി. സെക്രട്ടേറിയറ്റിനുപുറത്ത് ...

news

ഈശ്വരന്മാരെ കാത്തോളണമേ; ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിൽ വാസത്തിന് ശേഷം ...

news

‘പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലത്’: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്

ആര്‍എസ്എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് ...

Widgets Magazine