ബീഫ് വിവാദം തിളയ്‌ക്കുന്നു; കുമ്മനം കലിച്ചതോടെ ശ്രീപ്രകാശ് മലക്കം മറിഞ്ഞു - ഗോവധ നിരോധനം വേണമെന്നും ബീഫ് വിൽപ്പന തടയില്ലെന്നുമാണ് പറഞ്ഞതെന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥി

മലപ്പുറത്തെ ബീഫ് വാഗ്ദാനത്തില്‍ ശ്രീപ്രകാശ് മലക്കം മറിഞ്ഞു

  Malappuram eletion , BJP , beef commtets , Sreepraksh , kummanam , കുമ്മനം രാജശേഖരൻ , എൻ ശ്രീപ്രകാശ് , ബിജെപി , ഗോവധ നിരോധനം , ബീഫ് വിവാദം , ബീഫ് വില്‍പ്പന , കുമ്മനം രാജശേഖരൻ
മലപ്പുറം| jibin| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (21:05 IST)
വിജയിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാർഥി എൻ ശ്രീപ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തുവന്നാതോടെ നിലപാട് മയപ്പെടുത്തി ശ്രീപ്രകാശ് രംഗത്ത്.

ഗോവധ നിരോധനം വേണമെന്നാണ് താന്‍ പറഞ്ഞത്. ബീഫ് വില്‍പ്പന തടയില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നിരോധിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീപ്രകാശ് വ്യക്തമാക്കി.

ബിജെപി കേന്ദ്ര നേതൃത്വത്തിനടക്കം നാണക്കേടുണ്ടാക്കിയ ശ്രീപ്രകാശിന്റെ പ്രസ്‌താബനയില്‍ കുമ്മനം നേരത്തെ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. പ്രസ്താവന ഏതു സാഹചര്യത്തിലായിരുന്നുവെന്നു വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബീഫ് വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന ശിവസേന നേതൃത്വത്തിന്റെ നിലപാടിൽ പ്രതികരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനാണെന്നും ശ്രീപ്രകാശിനെക്കൊണ്ട് ഇത്തരമൊരു പരാമര്‍ശം ചോദിച്ചു പറയിച്ചതാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാൾ എന്ന നിലയിൽ തനിക്കാരും വോട്ടുതരാതിരിക്കരുതെന്നും മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നുമാണ് ശ്രീപ്രകാശ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ചു പറയാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നു ചോദിച്ച് ശിവസേനയും ചോദിച്ചു. ഇതേത്തുടർന്നാണു വിശദീകരണം തേടാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :