ദൃശ്യങ്ങള്‍ വിനയായി; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ് - നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുങ്ങും

ദൃശ്യങ്ങള്‍ വിനയായി; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ് - നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുങ്ങും

  Bindhu Krishna , UDF strike , Congress , police case , Mahila congress , ബിന്ദു കൃഷ്ണ , പൊലീസ് , കോണ്‍ഗ്രസ് , രമേശ് ചെന്നിത്തല , യുഡിഎഫ് ഹര്‍ത്താല്‍
കൊല്ലം| jibin| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (15:53 IST)
തിങ്കളാഴ്‌ചത്തെ യുഡിഎഫ് ഹര്‍ത്താല്‍ സമാധാനപരമായിരുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന പുറത്തുവന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്.

ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിന്ദു കൃഷ്ണയും പ്രവര്‍ത്തകരും വഴിതടയുന്നതിന്റെയും യാത്രക്കാരോട് മോശമായി പെരുമാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

ബിന്ദു കൃഷ്ണയെ കൂടാതെ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആശുപത്രിയിലേക്ക് പോയവരടക്കമുള്ളവരെ വഴിയില്‍ തടഞ്ഞ നിര്‍ത്തിയും വാഹനങ്ങള്‍ തടഞ്ഞുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിവസം അഴിഞ്ഞാടിയത്. വാഹനങ്ങള്‍ തടഞ്ഞ് യാത്ര തടസപ്പെടുത്തിയ ബിന്ധു കൃഷ്‌ണ സുഹൃത്തിനൊപ്പം ടൂ വീലറില്‍ കയറിപ്പോയ സംഭവവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇന്നലത്തെ യുഡിഎഫ് ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോൺഗ്രസ് പ്രവർത്തകർ വ്യാപകമായ അക്രമമാണ് നടത്തിയത്. സമരക്കാർ പലയിടത്തും സ്വകാര്യ വാഹനങ്ങൾ അടക്കമുള്ളവ തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകളും മാളുകളും കൂട്ടമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ചില ഇടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നു.

എന്നാല്‍, സമാധാനപരമായി നടന്ന ഹർത്താൽ ജനം ഏറ്റെടുത്തുവെന്നും പൊലീസിനെ ഉപയോഗിച്ച് ഹര്‍ത്താല്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നുമാണ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞത്. “ ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹർത്താലിനെ താറടിച്ചു കാണിക്കാൻ നീക്കം നടക്കുന്നുണ്ട്. അനാവശ്യമായി പൊലീസിനെ വിന്യസിച്ച്
പ്രകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. വാഹനങ്ങൾ തടഞ്ഞത് അക്രമമാണെന്ന് ഊതിപ്പെരുപ്പിച്ച് കാണിക്കുകയായിരുന്നു”- എന്നുമാണ് ചെന്നിത്തല പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ...

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!
വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി
അഭിനേതാക്കള്‍ക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ...

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തെക്കുറിച്ച് സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി ...