തളർത്താനാകില്ല ഒന്നിനും ഈ പെൺകരുത്തിനെ, പോരാട്ടവീഥിയിലെ ഇന്നലെകൾ മറക്കാനും കഴിയില്ല

സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടു കൂടി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു ബിന്ദു കൃഷ്ണ. കാസർഗോഡ് മുതൽ കന്യാകുമാരി വരെ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ചു. വിജയിച്ചതും പരാജയപ്പെട്ടതുമായ പല മണ്ഡലങ്ങളിലും ഓടി നടന്നു പ്രവർത്തിച്ചു. ഇ

aparna shaji| Last Modified ബുധന്‍, 25 മെയ് 2016 (15:21 IST)
സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടു കൂടി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു ബിന്ദു കൃഷ്ണ. കാസർഗോഡ് മുതൽ കന്യാകുമാരി വരെ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ചു. വിജയിച്ചതും പരാജയപ്പെട്ടതുമായ പല മണ്ഡലങ്ങളിലും ഓടി നടന്നു പ്രവർത്തിച്ചു. ഇതിനിടയിൽ ഊണും ഉറക്കവും വരെ ത്യജിക്കേണ്ടി വന്നു. എന്നിട്ടും പഴി ബിന്ദു കൃഷ്ണയ്ക്ക്.

ചാത്തന്നൂർ മണ്ഡലത്തിൽ യു ഡി എഫിന് ഏറ്റ തോൽവിയുടെ ഉത്തരവാദിത്തം തെന്റെ തലയിൽ കെട്ടിവെക്കുകയും
കോലം കത്തിക്കുകയും ചെയ്തത് എന്തിനു വേണ്ടിയായിരുന്നുവെന്ന് വളരെ വേദനയോടെയാണ് ചോദിച്ചത്. പാർട്ടിക്ക് വേണ്ടി രാപ്പകൽ പ്രവർത്തിച്ചതിന്റെ സമ്മാനമാണോ ഈ കണ്ണുനീർ?

എന്നാൽ ഈ കണ്ണുനീർ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ കഴിയാത്തതിന്റെ വ്യസനവും പരാജയവുമാനെന്ന് കരുതിയവർക്ക് തെറ്റി. ഇതുകൊണ്ടൊന്നും തളരുന്നതല്ല ഈ പെൺകരുത്ത്. ത്രിവർണ്ണക്കടലാസുകൾ തോരണമായി പാർട്ടിക്ക് വേണ്ടി ഒരുക്കിയ ബാല്യകാലം. അന്നു തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഇന്നും മുന്നോട്ട് പോകുന്നു, ഒരിക്കൽ പോലും തളരാതെ.

എബ്രഹാം ലിങ്കന്റേയും ആൽബെർട്ട് ഐൻസ്റ്റീന്റെയും ആവേശകരമായ ജീവചരിത്രങ്ങൾ കൗമാരത്തിൽ പകർന്ന് നൽകിയ ആത്മവിശ്വാസം. കൊല്ലം എസ് എൻ കോളെജിൽ അന്നത്തെ എസ് എഫ് ഐയുടെ അക്രമണങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ യൗവനത്തിൽ നിർഭയമായി പോരാടാൻ സാധിച്ച ധൈര്യം. ഇതൊക്കെ ജീവിതാവസാനം വരെ കൂട്ടുണ്ടാകുമെന്ന് വിശ്വസിക്കുകയാണ് ബിന്ദു കൃഷ്ണ.

എന്റെ പാർട്ടി എനിക്ക് പ്രാണവായുഎന്ന പോലെ പ്രധാനമാണ്. അതിൽ നിന്ന് മാറി ഒരു ജീവിതമില്ല. ആശയ ഭിന്നതകൾ അറിയിക്കാറുണ്ട്. കുറവുണ്ടെന്ന് തോന്നുമ്പോൾ പരിഹരിക്കാൻ മുറവിളി കൂട്ടാറുണ്ട്. സത്യമെന്നും ധർമ്മമെന്നും ബോധ്യപ്പെടുന്നവയ്ക്ക് വേണ്ടി നിലകൊള്ളുന്നു ഈ എളിയ ഞാനും അതാണല്ലോ നമ്മുടെ ദേശാഭിമാനകളായ പൂർവ്വസൂരികൾ കാട്ടിയ വഴിയെന്ന് ആത്മവിശ്വാസത്തോടെ ബിന്ദു കൃഷ്ണ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള പെൺകരുത്തിൽ ഒരാളാണ് ബിന്ദു കൃഷ്ണ. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2014ൽ ലോകസഭ തെരഞ്ഞെടുപ്പിലും ബിന്ദു മത്സരിച്ചിരുന്നെങ്കിലും തോൽവിയായിരുന്നു ഫലം. എന്നിട്ടും തളരാതെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ശൂരനാട് രാജശേഖരൻ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് കൂട്ടായി പ്രചരണത്തിനിറങ്ങി. എന്നിട്ടും വിജയത്തിന്റെ രുചി അറിയാൻ കഴിഞ്ഞില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :