വിധവയായ ഒരു സ്ത്രീയെ അപമാനിക്കുന്നത് കാടത്തം ; ഒരു വശത്ത് സ്ത്രീ സുരക്ഷയ്ക്ക് നടപടിയെടുക്കുമെന്ന്, മറുവശത്ത് സ്ത്രീത്വത്തെ അവഹേളിക്കുന്നു: കെ അജിത

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി സി പി എമ്മുകാർ വടകരയിലെ ആർ എം പി സ്ഥാനാർത്ഥി കെ കെ രമയെ പരിഹസിച്ച് നടത്തിയ പ്രകടനത്തിനെതിരെ അന്വേഷി പ്രസിഡന്റ് കെ. അജിത രംഗത്ത്. ഒരു സ്ത്രീയെ അപമാനിക്കുന്നത് കാടത്തമാണ്, പ്രത്യേകിച്ചും ഒരു വിധവയെ എന്ന് അജിത വാർത്താസ

വടകര| aparna shaji| Last Modified ബുധന്‍, 25 മെയ് 2016 (10:45 IST)
തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി സി പി എമ്മുകാർ വടകരയിലെ ആർ എം പി സ്ഥാനാർത്ഥി കെ കെ രമയെ പരിഹസിച്ച് നടത്തിയ പ്രകടനത്തിനെതിരെ അന്വേഷി പ്രസിഡന്റ് കെ. അജിത രംഗത്ത്. ഒരു സ്ത്രീയെ അപമാനിക്കുന്നത് കാടത്തമാണ്, പ്രത്യേകിച്ചും ഒരു വിധവയെ എന്ന് അജിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി പി എമ്മുകാർ നടത്തിയ അഭ്യാസപേക്കൂത്ത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സി പി എമ്മുകാരിൽ നിന്ന് കനത്ത പീഡനം ഏൽക്കേണ്ടി വന്നുവെന്ന് രമ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന പ്രവണതയാണെന്നും അജിത പറഞ്ഞു.

ഒരു വശത്ത് സ്ത്രീ സുരക്ഷയ്ക്ക് നടപടിയെടുക്കുമെന്ന് സി പി എമ്മുകാർ അവകാശപ്പെടുമ്പോൾ മറുവശത്ത് സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രവർത്തിയാണ് ഇവർ നടത്തുന്നത് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡോ. ഗീത പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണമാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അവഹേളന നടക്കുന്നതെന്നും ഗീത വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :