ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസണ്‍ 6: എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിങ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 ജൂലൈ 2024 (18:23 IST)
ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ
ആറാമത് സീസണ്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാന്‍ഡ് ഫിനാലെ 18 TVR (Source: BARC Week 25 Kerala 2+U+R) നേടി. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണിത്. 2024 മാര്‍ച്ച് 10 ന് ആരംഭിച്ച ഈ സീസണില്‍ വ്യത്യസ്ത പശ്ചാത്തലങ്ങളോടും ലോകവീക്ഷണങ്ങളോടും ജീവിതകഥകളോടും കൂടിയ 25 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സംഘര്‍ഷങ്ങള്‍, സൗഹൃദങ്ങള്‍, പ്രണയം, ശാരീരിക വെല്ലുവിളികള്‍, തന്ത്രപരമായ കളികള്‍ എന്നിവയുടെ
മിശ്രിതം മാത്രമല്ല, മലയാളി സമൂഹത്തിന്റെ അപൂര്‍വ പ്രതിനിധാനവും കൂടിയായിരുന്നു ഈ ഷോ.
അക്ഷരാര്‍ഥത്തില്‍
'ഒന്നു മാറ്റിപ്പിടിച്ചാലോ' എന്ന സീസണിന്റെ ടാഗ്ലൈനിനെ
അന്വര്‍ത്ഥമാക്കുന്ന രീതിയില്‍
ബിഗ്ഗ് ബോസ്സ് സീസണ്‍ 6 പ്രേക്ഷകപിന്തുണ നേടി.

ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള അനുദിനം വളരുന്ന ആത്മബന്ധമാണ് ബിഗ്ഗ് ബോസ്സ് സീസണ്‍ 6 ന്റെ സ്ഥിരമായ ഉയര്‍ന്ന റേറ്റിംഗ് സൂചിപ്പിക്കുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ അതിയായ പിന്തുണയ്‌ക്കൊപ്പം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള പോസിറ്റീവ് ഫീഡ്ബാക്കും സജീവമായ പ്രേക്ഷക ഇടപെടലും ഷോയെ മലയാളികള്‍ക്കിടയില്‍ ജനകീയമാക്കി മാറ്റി. ബിഗ്ഗ്
ബോസ് മലയാളം ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും മികച്ച ഷോകളിലൊന്നായി നിലകൊള്ളുന്നതിനൊപ്പം
ഡിസ്നി+ ഹോട്ട്സ്റ്റാറിലും വ്യാപകമായ പിന്തുണ നേടുന്നു. കേരളത്തില്‍ 2.7 കോടിയിലധികം (Source: BARC 2+U+R ) ആള്‍ക്കാരിലേക്ക് ബിഗ്ഗ് ബോസ്സ് സീസണ്‍ 6 എത്തി . ബിഗ്ഗ് ബോസ്സ് സീസണ്‍ 5 മായി

താരതമ്യപ്പെടുത്തുമ്പോള്‍, വ്യൂവര്‍ഷിപ്പില്‍ 35%
വര്‍ദ്ധനവും അതോടൊപ്പം ആകെ വോട്ടിംഗില്‍ 69% വര്‍ദ്ധനവും ഫിനാലെ ആഴ്ചയിലെ വോട്ടിംഗില്‍ 87% വര്‍ദ്ധനവുമാണ് സീസണ്‍ 6 ഉണ്ടായി. സോഷ്യല്‍ മീഡിയ ഇടപെടല്‍ 100% വര്‍ധിച്ചപ്പോള്‍, ഡിസ്നി+ ഹോട്ട്സ്റ്റാര്‍ വ്യൂയര്‍ഷിപ്പ്
55% വര്‍ദ്ധിച്ചു.

മത്സരാര്‍ത്ഥികളെ
പിന്തുണച്ചും

വിമര്‍ശിച്ചും തിരുത്തിയും ഉള്ള
മോഹന്‍ലാലിന്റെ അവതരണമായിരുന്നു ഈ ഷോയുടെ പ്രധാന ആകര്‍ഷണം . പവര്‍ റൂം, ഒരേസമയം ആറു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍, മോഹന്‍ലാലിന്റെ കൈയ്യക്ഷരം ഒറ്റ ഫോണ്ടായി സംയോജിപ്പിച്ച 'എ 10' ഡിജിറ്റല്‍ ഫോണ്ട് അവതരിപ്പിക്കല്‍, സിനിമാകഥ, സി ഐ ഡി
രാമദാസ്, ഫിനാലെ ലൈവ് സ്‌കെച്ച്, അവയവ ദാനം പോലെയുള്ള സാമൂഹ്യ സന്ദേശങ്ങള്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ എന്‍ട്രി, പുതിയ താരങ്ങള്‍ക്കുവേണ്ടിയുള്ള സിനിമ
ഓഡിഷനുകള്‍ തുടങ്ങി എന്നിവയെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ബിഗ് ബോസ് മലയാളം 6-ന്റെ
ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്‌കീ ഐസ് ക്രീമും കോ- പ്രസെന്റര്‍
ആറ്റംബര്‍ഗ്, ആമൃതവേണി, ഡോമെക്‌സ്, ലോയ്ഡ്
എന്നിവയും ആയിരുന്നു. ഇന്ത്യ ഗേറ്റ്, ബ്രിട്ടാനിയ ഗുഡ്ഡേ, കംഫര്‍ട്ട് എന്നിവ കോ പവേര്‍ഡും കൂടെ ഡാസ്ലര്‍ ഇറ്റേണ ബ്യൂട്ടി പാര്‍ട്ട്ണറായും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ട്ണറായും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ പാര്‍ട്ട്ണറായി 7Up
, സ്‌ക്വാഡ്, ടാംഗ് എന്നിവ ഉണ്ടായപ്പോള്‍, കെ പി നമ്പൂതിരിസ്
പ്രീമിയര്‍ ടിഷ്യൂസ്, മില്‍മ, M4Marry.com, എക്‌സോ ജെല്‍, കേരള മാട്രിമോണി, എയര്‍ടെല്‍, വരാന്ത റേസ്, പീറ്റ് & ജോ, ഈസ്റ്റേണ്‍, ജോണ്‍സ് കുട, മൈജി, എം ഐ
, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവ കോ - സ്‌പോണ്‍സര്‍മാരായും പ്രവര്‍ത്തിച്ചു. ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 6
- ന്റെ പ്രൈസ് സ്‌പോണ്‍സര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :