ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച; നിരവധി താരങ്ങള്‍ എത്തുന്നു

bigg boss
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജൂണ്‍ 2024 (18:16 IST)
bigg boss
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂണ്‍ 16 ന്
ഏഷ്യാനെറ്റില്‍. ബിഗ് ബോസില്‍ നിലപാടുകള്‍ അറിയിച്ചും ഗെയിമുകള്‍ ആസൂത്രണം ചെയ്തും
വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്‌കുകളില്‍ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളില്‍ നിന്നും , പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന

അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസണ്‍ 6
ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുന്‍മത്സരാര്ഥികളുമായ
നോബി
, കുട്ടി അഖില്‍ , സൂരജ് , നാദിറ , റനീഷ
തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും
ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ

എന്നിവര്‍
ഒരുക്കുന്ന സംഗീതവിരുന്നും
പ്രശസ്ത താരങ്ങളായ നീത പിള്ള , ദില്‍ഷാ പ്രസന്നന്‍ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫര്‍ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാന്‍ഡ്
ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റില്‍ ജൂണ്‍ 16
ന് ഞായറാഴ്ച

രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :