കേരളത്തില്‍ നാളെ മുതല്‍ ബീഫ് കിട്ടില്ല

Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (17:52 IST)
നാളെ മുതല്‍ കേരളത്തില്‍ ബീഫ് കിട്ടില്ല. ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരം നടത്താന്‍ മാട്ടിറച്ചി വ്യാപാരികള്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടു വരുന്നതിന് അനാവശ്യ പരിശോധനകള്‍ നടത്തുന്നതിനെതിരെ തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ജൂലായ് 19 മുതല്‍ തമിഴ്‌നാട്ടിലെ കന്നുകാലി വ്യാപാരികള്‍ സമരം ആരംഭിച്ചിരുന്നു. സമരം തുടങ്ങിയതോടെ കേരളത്തിലേക്കുള്ള കാലിവരവ് നിലച്ചു. ഇതേത്തുടര്‍ന്ന് കേരളത്തിലെ
മിക്ക ഇറച്ചിക്കടകളും പ്രവര്‍ത്തനരഹിതമാണ്.
മുന്നൂറു രൂപ വരെയെത്തിയ മാട്ടിറച്ചിക്ക് സമരം തുടങ്ങുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :