Widgets Magazine
Widgets Magazine

ബിജെപിയെ വെള്ളം കുടിപ്പിച്ച് വെള്ളാപ്പള്ളി; മുട്ടുമടക്കി അമിത് ഷാ - ഉടന്‍ തീരുമാനമെന്ന് തുഷാര്‍

ന്യൂഡല്‍ഹി, ചൊവ്വ, 21 മാര്‍ച്ച് 2017 (19:47 IST)

Widgets Magazine
 BDJS , Vellappally Natesan , BJP , BJP BDJS seal alliance , Malappuram election , SNDP , വെള്ളാപ്പള്ളി നടേശന്‍ , തുഷാര്‍ വെള്ളാപ്പള്ളി , അമിത് ഷാ , മലപ്പുറം തെരഞ്ഞെടുപ്പ് , എസ്എന്‍ഡിപി , ബിജെപി , ബിഡിജെഎസ് , വെള്ളാപ്പള്ളി

മലപ്പുറത്തെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്‌താവനകളെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്.

മലപ്പുറത്ത് ബിജെപിയെ ബിഡിജെഎസ് പിന്തുണയ്‌ക്കും. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പ് നല്‍കിയെന്നും തുഷാര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

അമിത് ഷായുമായി തുഷാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബിജെപി നടപടിയെ രൂക്ഷമായി വിമർശിച്ച് നേരത്തെ വെള്ളാപ്പള്ളി  രംഗത്തെത്തിയിരുന്നു.

ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

ബിജെപി സ്ഥാനാർഥി എങ്ങനെ എൻഡിഎയുടെ സ്ഥാനാർഥിയാകും. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബിജെപിയെക്കാൾ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കള്ളപ്പണം തടയാന്‍ കഴിയും; രണ്ട് ലക്ഷത്തിലധികം കറന്‍സി ഇടപാട് വേണ്ടെന്ന് കേന്ദ്രസർക്കാർ

കറൻസി ഇടപാട്​ പരിധി രണ്ട്​ ലക്ഷമാക്കി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പകരം ഡിജിറ്റൽ ...

news

വാര്‍ത്തകളില്‍ പീഡനം മാത്രം; ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് മോഹന്‍‌ലാല്‍ - ബ്ലോഗ് വൈറലാകുന്നു

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ പീഡനക്കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ നടൻ ...

news

മഠം നടത്തുന്നതു പോലെ എളുപ്പമായിരിക്കില്ല ഉത്തര്‍പ്രദേശില്‍ ഭരണം നടത്തുന്നത്; ബിജെപിക്കെതിരെ ഒളിയമ്പുമായി ശിവസേന

ഉപമുഖ്യമന്ത്രി പദത്തിന്റെ പേരില്‍ ബിജെപിക്ക് നേരെ ശിവസേനയുടെ വിമര്‍ശനം. പാർട്ടി ...

news

കൂട്ടുകാരിയെ യുവതി വിഷം കൊടുത്ത് കൊന്നു; കാരണം എന്താണെന്നറിഞ്ഞാല്‍ ആരും ഒന്നു ഭയക്കും

തനിക്കിഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ കൂട്ടുകാരി ...

Widgets Magazine Widgets Magazine