ബാര്‍ലൈസന്‍സ്‌: ഹര്‍ജി ജൂലൈ നാലിലേക്കു മാറ്റി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 6 മെയ് 2014 (13:52 IST)
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി ജൂലൈ നാലിലേക്കു മാറ്റി.

ബാര്‍ ലൈസന്‍സ്‌ നല്‍കുന്നതിനുള്ള അപേക്ഷ പരിഗണിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ ലംഘിച്ചെന്ന്‌ ആരോപിച്ചാണ്‌ ബാറുടമകള്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ്‌ എ.കെ. പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. ലൈസന്‍സ്‌ നല്‍കണമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന്‌ ബാറുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :