സുധീരന്‍ കുപ്പിയിലായി: ''സാമൂഹിക യാഥാര്‍ഥ്യമാണ് മാറ്റത്തിന് കാരണം''

 വിഎം സുധീരന്‍ ,  കെപിസിസി , മദ്യനയം ,  ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (16:58 IST)
പുതിയ മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും
തമ്മിലുള്ള വാക്ക് പോര് തുടരുന്നു. ബാഹ്യസമ്മര്‍ദമല്ല, സാമൂഹിക യാഥാര്‍ഥ്യമാണ് നയത്തിലെ പ്രായോഗിക മാറ്റത്തിന് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യനയത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. ഈ തീരുമാനം പൊതുനന്മയും പ്രായോഗികതയും ഒരുപോലെ അടങ്ങുന്നതാണ്. ആയതിനാല്‍ ഇക്കാര്യത്തില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ക്ളിഫ് ഹൌസില്‍ നടന്ന യോഗത്തിനു ശേഷം മാധ്യമങ്ങള്‍ക്ക് അയച്ച ലേഖനത്തിലാണ് സുധീരന്റെ നയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞതായി അറിയിച്ചത്.

ഇത്തരം വിവാദങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാനാകില്ല. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ മറ്റ് പ്രശ്നങ്ങളുണ്ട്. മദ്യനയം യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ്. വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് മദ്യനയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ടൂറിസം രംഗത്തെയും ബാര്‍ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പഠിച്ചാണ് നിലവിലെ മദ്യനയം സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :