സുധീരന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നു: എംഎം ഹസന്‍

  എംഎം ഹസന്‍ , വിഎം സുധീരന്‍ , ഉമ്മന്‍ചാണ്ടി , യുഡിഎഫ്
തൃശൂര്‍| jibin| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (16:22 IST)
മദ്യനയത്തിലെ പ്രായോഗിക മാറ്റത്തെ എതിര്‍ത്ത് പ്രസ്താവന നടത്തുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് എംഎം ഹസന്‍. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്താനുള്ള കടമ കെപിസിസി പ്രസിഡന്റിന് ഉണ്ടെന്നും ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താണ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. മദ്യനയം കുഴഞ്ഞുമറിഞ്ഞതിനാല്‍ പ്രായോഗികത അടിസ്ഥാനമാക്കിയാണ് നയത്തില്‍ മാറ്റം വരുത്തിയത്. ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സുധീരന്‍ നടത്തുന്ന പ്രസ്താവനകള്‍ സര്‍ക്കാരിനെയും അണികളെയും ഒരു പോലെ വിഷമിപ്പിച്ചെന്നും എംഎം ഹസന്‍ വ്യക്തമാക്കി.

അതേസമയം മദ്യനയം അട്ടിമറിച്ചിട്ടില്ലെന്നും, സുധീരന്റെ പ്രസ്താവന വ്യക്തിപരമാണെന്നും മദ്യനയത്തില്‍ ഇനി മാറ്റമുണ്ടാവില്ലെന്നും കെസി ജോസഫ് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :