ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (12:55 IST)
സംസ്ഥാനത്തെ മദ്യനയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബാറുടമകൾ നൽകിയ അപ്പീലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി.
ഈ വിഷയത്തില്‍ ബാറുടമകളുടെ വാദം കേൾക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദവും കോടതി കേള്‍ക്കും. അതിനുശേഷം മാത്രമെ അപ്പീലിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവു എന്നും സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അടുത്ത വർഷം മാർച്ച് 31വരെ തങ്ങള്‍ക്ക് ബാറുകള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും. മദ്യ നയത്തില്‍ ഹൈക്കോടതിയിൽ നിന്ന് അന്തിമവിധി വരുന്നത് വരെ ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും കാട്ടി ബാറുടമകൾ ഇന്നലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.