ബാറുടമകളുടെ ഹർജി ഹൈക്കോടതി തള്ളി

  മദ്യ നയം , ഹൈക്കോടതി ,  ബാറുകൾ , അബ്കാരി നയം
കൊച്ചി| jibin| Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (17:38 IST)
സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ബാറുടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

അബ്കാരി നയം സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൂട്ടാൻ നോട്ടീസ് നൽകിയ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ബാറുകൾ പൂട്ടാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ബാറുടമകൾ ഹർജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

മദ്യനയം സർക്കാരിന്റെ നയപരമായ തീരുമാനമാണ്. അതിൽ കോടതി ഇടപെടില്ല. തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു മദ്യനിരോധനം എന്നത്. അധികാരത്തിലെത്തിയ സർക്കാർ
ആ വാഗ്ദാനം ന‌ടപ്പാക്കുന്നതിനെ എതിർക്കാനാവില്ല. മദ്യ ഉപഭോഗം കുറച്ചു കൊണ്ട് വരണമെന്നാണ് സർക്കാരിന്റെ നിലപാട് എന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് കോടതി അംഗീകരിക്കുന്നു. മദ്യവിൽപന എന്നത് ആരുടെയും മൗലികാവകാശമായി കാണാനാവില്ലെന്നും അതിനാൽ തന്നെ ബാറുടമകളുടെ ഹർജി നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.


മദ്യ നിരോധിക്കാനുള്ള തീരുമാനം സർക്കാർ വളരെ ആലോചിച്ച് കൈക്കൊണ്ടതാണ്. ഫോർ സ്റ്റാർ പദവിയുള്ള 312 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയത് താൽക്കാലികമാണ്. മദ്യനയം രൂപീകരിക്കുന്നത് അനുസരിച്ച് സർക്കാരിന് ലൈസൻസ് റദ്ദാക്കാനാവും. ബാറുടമകൾക്ക് ശേഷിക്കുന്ന കാലയളവിലെ ലൈസൻസ് ഫീസ് തിരികെ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ രീതിയിലാണ് സർക്കാർ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്. ആ സാഹചര്യത്തിൽ പ്രശ്നത്തിൽ
കോടതി ഇടപെടുന്നത് ശരിയല്ലെന്നും ഡിവിഷൻ ബെ‌ഞ്ച് പറഞ്ഞു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ബാറുടമകൾ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :