മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

 മദ്യനയം , ഉമ്മൻചാണ്ടി , സര്‍ക്കാര്‍ , മുഖ്യമന്ത്രി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (12:03 IST)
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് ഒരു തരത്തിലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങളുടെ ആഗ്രഹം മനസിലാക്കിയാണ് സര്‍ക്കാര്‍ മദ്യനയം കൊണ്ടുവന്നത്. തീരുമാനം വന്‍ വെല്ലുവിളിയാണെന്നും. ഈ പദ്ധതി വിജയിപ്പിക്കാന്‍ ജനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ നികുതിപിരിവിന്റെ കാര്യത്തിൽ കൃത്യത പാലിക്കണം. മുടങ്ങിക്കിടക്കുന്ന നികുതികള്‍ പിരിച്ചെടുക്കാൻ ജീവനക്കാര്‍ കാര്യക്ഷമത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളക്ടർമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്ഷേമപെൻഷനുകൾ അർഹതപ്പെട്ടവർക്ക് തന്നെയാണോ ലഭിക്കുന്നത് എന്ന് പരിശേധിക്കണം.

കോടതികളിലെ കേസുകളിൽ സ്റ്റേ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. നിർമാണ സാമഗ്രികളുടെ അഭാവം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി യോഗത്തിൽ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :