കോണ്‍ഗ്രസ്‌ സുധീരന്റെ കുടുംബ സ്വത്തല്ല: പിസി ജോര്‍ജ്

  മദ്യനയം , പിസി ജോര്‍ജ് , കെപിസിസി , ഉമ്മന്‍ചാണ്ടി
കോട്ടയം| jibin| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (19:06 IST)
സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചതിനെ തുടര്‍ന്ന് രംഗത്തെത്തിയ കെപിസിസി പ്രസിഡന്റ്‌ സുധീരനെതിരെ ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജ്. സുധീരന്‍ സ്വന്തം അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും, അങ്ങനെ ചെയ്യാന്‍ കോണ്‍ഗ്രസ്‌ സുധീരന്റെ കുടുംബ സ്വത്തല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

മദ്യനിരോധനമെന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയ സാഹചര്യത്തില്‍ സുധീരന്‍ രംഗത്ത് വന്നെങ്കിലും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

പ്രായോഗിക മാറ്റമെന്ന പേരില്‍ സംസ്ഥാനത്ത് ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ക്ക്‌ അനുമതി കൊടുത്തത്‌ യുവജനങ്ങളിലെ മദ്യാസക്‌തി കൂട്ടുനെ സഹായിക്കുകയുള്ളുവെന്നും. മദ്യനിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിച്ചത്‌ ജനങ്ങളെ ഞെട്ടിച്ചുവെന്നും സുധീരന്‍ പറഞ്ഞിരുന്നു. അതേസമയം സുധീരന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചും വിവിധ എംഎല്‍എമാര്‍ രംഗത്ത് എത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :