ബാര്‍ കോഴ: പിസി ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് വിഎസ്

തിരുവനന്തപുരം| jibin| Last Modified ഞായര്‍, 12 ഏപ്രില്‍ 2015 (16:01 IST)

ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി കെഎം മാണിക്കും മകന്‍ ജോസ് കെ. മാണിക്കുമെതിരേ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് അന്വേഷണത്തില്‍ ഉള്‍പെടുത്തണമെന്നും. കേസില്‍ ജോര്‍ജിനെ കൂറ്റി ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു.

പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും അന്വേഷണത്തില്‍ ഉള്‍പെടുത്തണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം. ജോര്‍ജിനെ ചോദ്യം ചെയ്യണമെന്നും തെളിവുകളും രേഖകളും പിടിച്ചെടുക്കണമെന്നും വിഎസ് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാണിയെയും മകന്‍ ജോസ് കെ മാണിയെയും കുറിച്ചുള്ള നിരവധി സുപ്രധാന വിവരങ്ങള്‍ ഈ കത്തിലുണ്ട്. കേസില്‍ കുറ്റപത്രം നല്‍കാന്‍ കാലതാമസം വരുത്തുന്നത് വിജിലന്‍സിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമാണെന്നും കത്തിലൂടെ വിഎസ് ആരോപിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :