ആഭ്യന്തര വകുപ്പിനെ തള്ളി മാണിയെ ന്യായികരിച്ച മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ് രംഗത്ത്

ബാര്‍ കോഴ കേസ് , കെഎം മാണി , ഐ ഗ്രൂപ്പ് , കെപിസിസി , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (12:51 IST)
ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കേസ് എടുത്ത നടപടി തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി
ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ ഐ ഗ്രൂപ്പ് പരസ്യമായി രംഗത്ത്. മാണിക്കെതിരെ കേസെടുത്തത് ഏകപക്ഷിയ തീരുമാനം അല്ലായിരുന്നു. കൂട്ടായ തീരുമാനത്തിലൂടെയാണ് വിഷയത്തില്‍ ഇതുവരെ പ്രവര്‍ത്തനം നടന്നത് എന്നിട്ടും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നുമാണ് ഐ ഗ്രൂപ്പ് പറയുന്നു.

ആഭ്യന്തര മന്ത്രിയെ ഒറ്റപ്പെടുത്തുന്ന നടപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം തിങ്കളാഴ്ച്ച ചേരുന്ന കെപിസിസി യോഗത്തില്‍ ഐ ഗ്രൂപ്പ് വിമര്‍ശനം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നിലപാടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കടുത്ത എതിര്‍പ്പ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസെടുക്കാനുള്ള തീരുമാനം ആഭ്യന്തര വകുപ്പ് സ്വന്തമായി എടുത്തതാണെന്ന ധ്വനി മുഖ്യമന്ത്രിയുടെ പ്രതികരണത്തിലുണ്ടായിരുന്നതായും ഐ ഗ്രൂപ്പ് പറയുന്നു. വിദശേപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി വ്യാഴാഴ്‌ചയാണ് ആഭ്യന്തര വകുപ്പിന്റെ നിക്കത്തിനെതിരെ തിരിഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :