സാധാരണ പൗരന് ലഭിക്കേണ്ട നീതി പോലും മാണിക്ക് ലഭിച്ചില്ല; കോണ്‍ഗ്രസിനെതിരെ കേരളാ കോൺഗ്രസ് (എം)

 ബാർ കോഴ കേസ് , കേരളാ കോൺഗ്രസ് (എം) , ആന്റണി രാജു , കെഎം മാണി , വിജിലൻസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (16:43 IST)
ബാർ കോഴ കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടിയില്‍ പ്രതിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും കോൺഗ്രസിനെയും പരസ്യമായി വിമര്‍ശിച്ച് കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ആന്റണി രാജു രംഗത്ത്. ബാര്‍ കേസിൽ രണ്ട് നിലപാട് സ്വീകരിക്കുന്ന വിജിലൻസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാവുന്നതാണ്. കോൺഗ്രസ് മന്ത്രിമാർക്ക് ഒരു നിയമവും മാണിക്ക് വേറൊരു നിയമവും ആണെന്നും അദ്ദേഹം ആരോപിച്ചു.

ബാർ കോഴ കേസിൽ കോൺഗ്രസ് മന്ത്രിമാർക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. എന്നാല്‍ കേരളാ കോൺഗ്രസ് (എം) നേതാവ് കെഎം മാണിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ രണ്ട് നിലപാട് സ്വീകരിക്കുന്നതിന്റെ മുഖ്യ തെളിവാണ് ഇതിലൂടെ പുറത്ത് വരുന്നത്. അതേസമയം കോഴ ആരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കാനുള്ള തെളിവുകള്‍ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ മാണിക്കെതിരെ എഫ്ഐആർ നടപടികള്‍ സ്വീകരിക്കാന്‍ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു രീതി വിചിത്രമാണെന്നും ആന്റണി രാജു പറഞ്ഞു.

മാണിയോട് കോൺഗ്രസ് കാണിക്കുന്നത് അനീതി തന്നെയാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ നൽകിയ കത്ത് തള്ളിയത് മാണിയോട് കാണിക്കുന്ന ഇരട്ടത്താപ്പിന് തെളിവാണെന്നും ആന്റണി രാജു പറഞ്ഞു. ഒരേ കേസിൽ രണ്ട് നിലപാട് സ്വീകരിക്കുന്ന വിജിലൻസിന്റെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :