തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 10 നവംബര്‍ 2015 (10:32 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവെങ്കിലും താന്‍ രാജിവെക്കില്ലെന്ന്
കേരള കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണി. ഹൈക്കോടതിയുടെ പരാമര്‍ശം തനിക്കെതിരയല്ലെ.
താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവെക്കണം. കോടതി നടത്തിയ പരാമര്‍ശം മറ്റ് നേതാക്കള്‍ക്കും ബാധകമാണെന്നും മാണി പറഞ്ഞു. രാജിവെക്കില്ലെന്നു മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ അറിയിക്കുകയും ചെയ്‌തു.
താൻ കുറ്റക്കാരാനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് മാണി മുഖ്യമന്ത്രിയെ അറിയിച്ചു. കോടതിയുടേത് വെറും നിരീക്ഷണങ്ങൾ മാത്രമാണ്. അതിന്റെ പേരിൽ തനിക്കു നേരെ വാളോങ്ങുന്നത് അംഗീകരിക്കാനാവില്ല. ആരോപണ വിധേയൻ ആയതു കൊണ്ട് മാത്രം രാജി വയ്ക്കുന്നതിൽ അർത്ഥമില്ല. പാമോയിൽ കേസിൽ കോടതി വിധി വന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ടൈറ്റാനിയം കേസിൽ മന്ത്രി രമേശ് ചെന്നിത്തലയും രാജി വച്ചില്ലല്ലോയെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടി.
അതേസമയം, മാണിക്ക് പിന്തുണയുമായി അഞ്ച് എംഎല്‍എമാരും പരസ്യമായി രംഗത്തെത്തി. മാണി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ അഭിപ്രായം. മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. എന്നാല്‍, പിജെ ജോസഫ് വിഭാഗം മാണിയുടെ രാജി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. മാണി രാജിവെച്ചാല്‍ ജോസ്‌ഫ് രാജിവെക്കണമെന്ന നയത്തോടെ മോന്‍സ് ജോസഫും, ടിയു കുരുവിളയും എതിരാണ്. തങ്ങള്‍ രാജിക്കില്ലെന്ന് ഇരുവരും ജോസഫിനെ അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
രാവിലെ 9 മണിക്കാണ് യുഡിഎഫ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും കേരള കോണ്‍ഗ്രസ് യോഗതീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും യുഡിഎഫ് യോഗം ചേരുക. മാണി രാജിവയ്ക്കണമെന്ന ആവശ്യമാണ് പൊതുവെ യുഡിഎഫിനകത്ത് ഉയര്‍ന്നിട്ടുള്ളത്. കക്ഷിഭേദമെന്യേ ഇക്കാര്യത്തില്‍ എല്ലാ യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ടാണ്.