ബാർ കോഴക്കേസ്: ഹര്‍ജി പരിഗണിക്കുന്നത് മാറ്റി, മാണി അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു, പൊതു പ്രസ്‌താവനകള്‍ പാടില്ല

ബാർ കോഴക്കേസ് , കെഎം മാണി , ഹൈക്കോടതി , കെ ബാബു , ഹർജി
കൊച്ചി| jibin| Last Modified ശനി, 21 നവം‌ബര്‍ 2015 (14:59 IST)
ബാർ കോഴക്കേസിൽ പുനഃപരിശോധ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഡിസംബർ രണ്ടിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. എല്ലാ കക്ഷികളുടെയും വാദം കേൾക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാക്കുകൾ കണക്കിലെടുത്താണ് കേസ് പരിഹണിക്കുന്നതു മാറ്റിയത്.

കേസില്‍ പ്രതിയായ മുൻധനമന്ത്രി കെഎം മാണിക്കും കേസിലെ എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത വെള്ളിയാഴ്ചയ്ക്കകം വിജിലൻസ് കോടതിയിൽ നിന്ന് ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പരസ്യ പ്രസ്താവനകളും പാടില്ലെന്നും കോടതി കർശനമായി നിർദ്ദേശിച്ചു. ഉത്തരവാദിത്തപ്പെട്ടവർ പ്രസ്താവനകൾ നടത്തരുത്. കെഎം മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവന പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടേതു കേസിലെ ഇടപെടൽ തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, രാവിലെ കേസ് പരിഗണിച്ചപ്പോൾ ബാർ കോഴ ആരോപണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നത് നീതിപൂർവമാവുമോയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി അന്വേഷണം നീതീപൂര്‍വ്വകമാകില്ലെന്നും കേരളത്തിലെ ഒരു മന്ത്രിക്കെതിരെ ഉള്ള ആരോപണം അന്വേഷിക്കുന്നത് സിബിഐ പോലെയുള്ള ഏജന്‍സികളെ ഏല്‍പ്പിക്കന്നതല്ലെ ഉചിതം എന്നും കോടതി ചോദിച്ചിരുന്നു.

മന്ത്രി കുറ്റക്കാരനല്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറഞ്ഞിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ സര്‍ക്കാരിനു കീഴിലുള്ള പൊലീസ് അന്വേഷണം എങ്ങനെ കാര്യക്ഷമമാകുമെന്ന് കോടതി ചോദിച്ചു.എങ്ങനെ സ്വതന്ത്രമായി അന്വേഷിക്കുമെന്നും കോടതി ചോദിച്ചു.


മാണിക്കെതിരെആയ ബാര്‍ കോഴ ആരോപണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാറുടയും തൊടുപുഴ സ്വദേശിയുമായ
സണ്ണിമാത്യു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തുന്ന സമയത്ത് എജി കോടതിയില്‍ ഹാജരായിരുന്നു. നിരീക്ഷനത്തിനെതിരെ എതിര്‍പ്പുമായെഴുന്നേറ്റ എജി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിപ്രായം തേടണമെന്ന് കോടതിയെ ഓര്‍മ്മിപ്പിച്ചു. കൂടതെ സിബിഐയുടെ നിലപാടും അറിയണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :