ബാര്‍ കോഴ ആരോപണം; സിബിഐ അന്വേഷണമാണ് ഉചിതം: ഹൈക്കോടതി

കൊച്ചി| VISHNU N L| Last Modified ശനി, 21 നവം‌ബര്‍ 2015 (11:36 IST)
ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം നീതീപൂര്‍വ്വകമാകില്ലെന്നും കേരളത്തിലെ ഒരു മന്ത്രിക്കെതിരെ ഉള്ള ആരോപണം അന്വേഷിക്കുന്നത് പോലെയുള്ള ഏജന്‍സികളെ ഏല്‍പ്പിക്കന്നതല്ലെ ഉചിതം എന്നും കോടതി ചോദിച്ചു.

മന്ത്രി കുറ്റക്കാരനല്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറഞ്ഞിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ സര്‍ക്കാരിനു കീഴിലുള്ള പൊലീസ് അന്വേഷണം എങ്ങനെ കാര്യക്ഷമമാകുമെന്ന് കോടതി ചോദിച്ചു.എങ്ങനെ സ്വതന്ത്രമായി അന്വേഷിക്കുമെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് ഉച്ചയ്ക്കകം അഡ്വക്കേറ്റ് ജനറല്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസ് സുധീന്ദ്രകുമാറാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. മാണിക്കെതിരെആയ ബാര്‍ കോഴ ആരോപണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാറുടയും തൊടുപുഴ സ്വദേശിയുമായ സണ്ണിമാത്യു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തുന്ന സമയത്ത് എജി കോടതിയില്‍ ഹാജരായിരുന്നു. നിരീക്ഷനത്തിനെതിരെ എതിര്‍പ്പുമായെഴുന്നേറ്റ എജി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിപ്രായം തേടണമെന്ന് കോടതിയെ ഓര്‍മ്മിപ്പിച്ചു. കൂടതെ സിബിഐയുടെ നിലപാടും അറിയണമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ മാണിയുടെ വാദങ്ങള്‍ കേള്‍ക്കാന്‍ വിജിലന്‍സ് കോടതി തയ്യാറായില്ല എന്ന് ചുണ്ടിക്കാട്ടിയാണ് സണ്ണിമാത്യു ഹര്‍ജി നല്‍കിയത്. എന്നാല്‍ സണ്ണി മാത്യൂ സ്വമേധയാ കോടതിയെ സമീപിച്ചതാണെന്നും മാണിക്കോ കേരളാ കോണ്‍ഗ്രസിനോ ഇതുമായി ബന്ധമില്ലെന്നും കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :