തിരുവനന്തപുരം|
jibin|
Last Modified ശനി, 22 ഓഗസ്റ്റ് 2015 (07:56 IST)
ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് കോടതി ഇന്ന് പരിഗണിക്കും. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷയും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കുക.
മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം,
വസ്തുതാവിവരണ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ എതിര്‍വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍റെയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് 5 പേര്‍ ഹര്‍ജി നല്‍കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍, ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സാറാജോസഫ് എന്നിവരുള്‍പ്പെടെ 5 പേരാണ് ഹര്‍ജി നല്‍കിയത്.