കൊച്ചി|
jibin|
Last Modified ബുധന്‍, 14 ജൂണ്‍ 2017 (15:58 IST)
ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ല. സംസ്ഥാനത്തെ 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരം. സുപ്രീംകോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാൻ പാടില്ലായിരുന്നുവെന്നും പുനഃപരിശോധന ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ഇതോടെ ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട
പുനപരിശോധന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ദേശീയപാതയോരത്തെ ബാറുകള്‍ സംബന്ധിച്ചുള്ള സംശയത്തിന് ഇടനല്‍കേണ്ട കാര്യമില്ലെന്നും ദേശീയപാതയിലെ ബാറുകള്‍ തുറക്കരുതെന്നും ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു.
കണ്ണൂര്‍- കുറ്റിപ്പുറം ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ദേശീയപാതയാണെന്ന് അറിഞ്ഞിട്ടും ബാറുകള്‍ തുറന്ന നടപടിയെ കോടതി വിമര്‍ശിച്ചത്.