ബാർ കേസ് പരിഗണിക്കുന്നത് 20ലേക്ക് മാറ്റി

ബാർ ലൈസൻസ് , സുപ്രീംകോടതി , ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ , ബിവറേജസ്
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (12:41 IST)
കേരളത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോർ സ്റ്റാർ ബാറുടമകൾ നൽകിയ ഹ‌ർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 20ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന ബാറുടമകളുടെ അഭ്യർത്ഥനയെ തുടർന്നാണിത്.

ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ക്കു പുറമെ ഫോര്‍സ്റ്റാര്‍‍, ഹെറിറ്റേജ് ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുനസ്ഥാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിലമ്പൂരിലെ റോസ് ഇന്‍റര്‍നാഷനല്‍, കണ്ണൂരിലെ സ്കൈപേള്‍, നൈല്‍ പ്ളാസ ബാറുകള്‍, തൃശൂരിലെ നിയ റീജന്‍സി എന്നീ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

അതേസമയം, ബാര്‍ ഉടമകളുടെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ എന്തെങ്കിലും ഉത്തരവ് നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാനസര്‍ക്കാര്‍ തടസ്സഹര്‍ജിയും സുപ്രീംകോടതിയില്‍ നല്‍കിയിരിന്നു. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയ്‌ക്കുകയാണ് ലക്‌ഷ്യമെങ്കില്‍ 80 ശതമാനം മദ്യത്തിന്റെയും വില്‍പന നടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടേണ്ടതെന്ന് ബാറുടമകളുടെ ഹര്‍ജിയില്‍ പറയുന്നത്. ഫോര്‍സ്റ്റാര്‍ ഹോട്ടലുകളും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒരേ കാറ്റഗറിയിലാണ് വരുന്നതെന്ന് ബി സുരേന്ദ്രദാസ് കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :