ബാര്‍ കേസില്‍ സര്‍ക്കാര്‍ തോറ്റാലും കുഴപ്പമില്ലെന്ന മട്ടിലായിരുന്നു എജി: ടിഎന്‍ പ്രതാപന്‍

ബാര്‍ കേസ് , ടിഎന്‍ പ്രതാപന്‍ , മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , സുപ്രീംകോടതി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (13:51 IST)
ബാര്‍ കേസിലെ അഡ്വക്കേറ്റ് ജനറലിന്റെ ഇടപെടലിനെ ശക്തമായി വിമര്‍ശിച്ച് ടിഎന്‍ പ്രതാപന്‍ എംഎല്‍എ രംഗത്ത്. കേസിലെ സുപ്രധാനമായ പല രേഖകളും വിവരങ്ങളും കോടതിക്ക് മുമ്പ് എത്തിക്കാതിരുന്ന എജി കേസില്‍ സര്‍ക്കാര്‍ വേണമെങ്കില്‍ തോറ്റോട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും വിഷയത്തില്‍ കാണിച്ച ആത്മാര്‍ത്ഥതയില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ കേസ് സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ താന്‍ അവിടെ കക്ഷിചേരുമെന്നും പ്രതാപന്‍ വ്യക്തമാക്കി.

ബാര്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ പറയുന്ന സമ്പൂര്‍ണ്ണമദ്യനിരോധനം, മുന്‍സര്‍ക്കാരുകള്‍ ചാരയ നിരോധനമടക്കമുള്ള നടപടികള്‍ നടപ്പാക്കി മദ്യലഭ്യത കുറയ്ക്കാന്‍ നടത്തിയ പദ്ധതികള്‍, ബാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച അനൂകൂല പരമാര്‍ശമടങ്ങുന്ന കോടതിവിധി ഈ തെളിവുകള്‍ എല്ലാം മറച്ചുവെച്ചു കൊണ്ടാണ് എജി പ്രവര്‍ത്തിച്ചതെന്നും പ്രതാപന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും വിഷയത്തില്‍ കാണിച്ച ആത്മാര്‍ത്ഥതയ്ക്ക് തെളിവാണ് പ്രുമഖ അഭിഭാഷന്‍ കപില്‍ സിബിലിനെ വാദിക്കാന്‍ എത്തിച്ചത്.
എന്നിട്ടും അഡ്വക്കേറ്റ് ജനറല്‍ എന്തുകൊണ്ട് ഇങ്ങനെ നിലപാടെടുത്തു എന്ന് അറിയില്ല. അതുകൊണ്ട് കേസ് സുപ്രീംകോടതിയിലെത്തുമ്പോള്‍, താന്‍ കേസില്‍ കക്ഷിചേരുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :