ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ഫെബ്രുവരി പത്തുവരെ പ്രവര്‍ത്തിക്കാം

 ബാര്‍ കേസ് , ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാര്‍ , സിംഗിള്‍ ബഞ്ച് വിധി
കൊച്ചി| jibin| Last Modified ബുധന്‍, 14 ജനുവരി 2015 (13:35 IST)
ബാര്‍ ഉടമകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ഫെബ്രുവരി പത്തുവരെ നീട്ടി. ബാര്‍ കേസിലെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഫിബ്രവരി രണ്ടിലേക്കും മാറ്റി വെക്കുകയും ചെയ്തു.

മദ്യനയത്തില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീലുകളാണ് ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിച്ചത്. ബാറുടമകളും, സര്‍ക്കാരും അപ്പീലുകള്‍ സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകര്‍ ഹാജരാകേണ്ടതിനാല്‍ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റണമെന്നാണ് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.

ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരെ ബാറുടമകള്‍ അപ്പീല്‍ നല്‍കിയപ്പോള്‍ ഫോര്‍ സ്റ്റാറിന് അനുമതി നല്‍കിയതിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍ സമര്‍പ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :