അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ നിന്ന് ആരേയും മാറ്റിയിട്ടില്ല: വിജിലന്‍സ്

ബാര്‍ കോഴ , എഡിജിപി ജേക്കബ് തോമസ് , വിജിലന്‍സ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 8 മെയ് 2015 (20:01 IST)
ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ്. കേസിന്റെ അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ നിന്നും ആരേയും മാറ്റിയിട്ടില്ല. കേസുകളുടെ അന്വേഷണ ചുമതല അതാതു യൂണിറ്റിന്റെ ഡയറക്ടര്‍ക്കോ എഡിജിപിക്കോ ആയിരിക്കും. തെറ്റായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിജിലന്‍സിന്റെ വിശ്വാസത്തെ തകര്‍ക്കുമെന്നും വിജിലന്‍സ് വിശദീകരണത്തില്‍ വ്യക്തമാക്കി.

വിജിലന്‍സ് കേസുകള്‍ പ്രത്യേകം ഒരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാറില്ല. എന്നാല്‍ ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്ന പ്രചാരണങ്ങള്‍ തെറ്റാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിജിലന്‍സിന്റെ വിശ്വാസത്തെ തകര്‍ക്കുമെന്നും അധികൃതര്‍ പറഞ്ഞു. ജേക്കബ് തോമസിനെ ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നും മാറ്റിയെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :