മേഖലാ ജാഥ; മാണി ഉടക്ക് തുടരുന്നു, വിഷയം നാളെ ചര്‍ച്ചയാകും

കേരള കോണ്‍ഗ്രസ് , വിജിലന്‍സ് , യുഡിഎഫ് , കെ എം മാണി , ബാര്‍ കേസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 8 മെയ് 2015 (13:55 IST)
ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്നു കേരള കോണ്‍ഗ്രസ്- എം. യുഡിഎഫ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജാഥകള്‍ ബഹിഷ്ക്കരിക്കാനാണു കേരള കോണ്‍ഗ്രസ് തീരുമാനമെന്നും നേതൃത്വം അറിയിച്ചു.

എന്നാല്‍ ജാഥകള്‍ മാറ്റണമെന്ന കെഎം മാണിയുടെ ആവശ്യം അംഗീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം ഉയരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ശനിയാഴ്‌ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്യും.

മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തുമെന്ന് ഒരു വിഭാഗം ചോദിക്കുബോള്‍ ഘടക കക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണു മറുപക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പൊതുവികാരം. പ്രഖ്യാപിച്ച ജാഥകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണിയിലെ ഭിന്നത പരസ്യമാകുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :