ബാർ കോഴ കേസ്: കെ എം മാണിയ്ക്കെതിരായ റിപ്പോർട്ടിൽ പുനഃപരിശോധന

മുൻ ധനമന്ത്രി കെ എം മാണിയ്ക്കെതിരായ ബാർ കോഴ കേസിന്റെ റിപ്പോർട്ട് പുന:പരിശോധിക്കുന്നത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ഡി ജി പി ജേക്കബ് തോമസ് നിയമോപദേശം തേടി.

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 1 ജൂലൈ 2016 (10:31 IST)
മുൻ ധനമന്ത്രി കെ എം മാണിയ്ക്കെതിരായ ബാർ കോഴ കേസിന്റെ റിപ്പോർട്ട് പുന:പരിശോധിക്കുന്നത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ഡി ജി പി ജേക്കബ് തോമസ് നിയമോപദേശം തേടി. ആർ നിശാന്തിനി, കെ എം ആന്റണി എന്നിവർക്കെതിരെയാണ് അന്വേഷണം. ബാർ കോഴ കേസ് അന്വേഷിച്ച എസ്പിമാർക്കെതിരെയും നീക്കമുണ്ട്.

ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വി ശശീന്ദ്രനെ മാറ്റിനിർത്തി സ്വന്തം നിലയിലാണ് വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടിയത്. ബാർ കോഴ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് വിജിലൻസിന്‍റെ പുതിയ നീക്കം.

കോഴ കേസിൽ മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുകേശൻ രണ്ടാം തവണ സമർപ്പിച്ച റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. എന്നാൽ, തെളിവ് ശേഖരിക്കാതെ മാണിയെ കുറ്റമുക്തനാക്കി രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിജിലൻസ് ഡയറക്റുടെ നിഗമനം. തുടരന്വേഷണത്തിൽ കോടതി നിർദേശിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന് പരിശോധിക്കുകയാണ് വിജിലൻസ് ചെയ്യുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :