രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ജീവനക്കാരുടെ സ്ഥലംമാറ്റമെന്ന് പി ടി തോമസ്; ഭയപ്പെടുത്താൻ ശ്രമിക്കരുതെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രി മര്യാദയ്ക്ക് സംസാരിക്കാൻ ശീലിക്കണമെന്ന് പ്രതിപക്ഷം

സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് നിയമസഭയിൽ വാദ പ്രതിവാദങ്ങൾ ഉണ്ടായി. സർക്കാർ ജീവനക്കാരുടെ ഈ സ്ഥലംമാറ്റം രാഷ്ടീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച് പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ഇതിന് മറുപടി നൽകിയ മുഖ്യമന്ത്രിയുടെ

തിരുവനന്തപുരം| aparna shaji| Last Updated: ബുധന്‍, 29 ജൂണ്‍ 2016 (13:43 IST)
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് നിയമസഭയിൽ വാദ പ്രതിവാദങ്ങൾ ഉണ്ടായി. സർക്കാർ ജീവനക്കാരുടെ ഈ സ്ഥലംമാറ്റം രാഷ്ടീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച് പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ഇതിന് മറുപടി നൽകിയ മുഖ്യമന്ത്രിയുടെ പരാമർശവുമാണ് പ്രതിപക്ഷത്തെ പ്രകോപനത്തിനിടയാക്കിയത്.

ഭയപ്പെടുത്താൻ ശ്രമിക്കരുത് എന്ന് തന്നെയാണ് പറയാനുള്ളതെന്ന് നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മദ്യാദയ്ക്ക് സംസാരിക്കാൻ ശ്രമിക്കണമെന്നും പിണറായി പറഞ്ഞു. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ആര്‍ക്കാണ് സ്ഥലചലഭ്രമമെന്ന് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരം ഒരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മര്യാദക്ക് സംസാരിക്കാന്‍ ശീലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.

സ്വഭാവിക രീതിയിലുളള സ്ഥലംമാറ്റം മാത്രമാമ് നടന്നിട്ടുളളുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടി കണക്കിലെടുത്ത് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ലെങ്കിലും മുഖ്യമന്ത്രി ഈ കാര്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കു നല്‍കിയതിനാല്‍ ഇറങ്ങിപോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :