കൊച്ചി|
Last Modified ബുധന്‍, 19 നവംബര്‍ 2014 (11:45 IST)
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്‍. കേസുമായി ബന്ധപ്പെട്ട് ബാറുടമകളും അല്ലാത്തവരുമായ 19 പേരുടെ മൊഴിയെടുത്തു.
ഇവര്‍ക്കെല്ലാം കോഴ കൊടുത്തു എന്ന ആരോപണത്തെ കുറിച്ച് കേട്ടുകേള്‍വി മാത്രമേയുള്ളൂ. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റടക്കമുള്ള ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണവുമായി സഹകരിച്ചിട്ടില്ല. 13 പേരില്‍ നിന്നും ഇനിയും മൊഴിയെടുക്കാനുണ്ട്. ആരോപണവുമായി നേരിട്ട് ബന്ധമുള്ള ഇവരെ ചോദ്യം ചെയ്താലേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ.
അന്വേഷണം മുന്നോട്ടുപോകുന്നതിന് തടസമുണ്ടാക്കാനാണ് ഇവര്‍ വിട്ടുനില്‍ക്കുന്നതെന്നു സംശയിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.വിജിലന്‍സ് നടത്തുന്ന ക്വിക്ക് വെരിഫിക്കേഷന്റെ പുമരാഗതി റിപ്പോര്‍ട്ട് അറിയിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.