ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശും; യൂത്ത് ഫ്രണ്ട് സോണിയ ഗാന്ധിക്ക് കത്തയച്ചു

ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശും; യൂത്ത് ഫ്രണ്ട് സോണിയ ഗാന്ധിക്ക് കത്തയച്ചു

കോട്ടയം| JOYS JOY| Last Updated: ഞായര്‍, 3 ജൂലൈ 2016 (11:40 IST)
ബാര്‍ കോഴക്കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശുമാണെന്ന് യൂത്ത്ഫ്രണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇവര്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കെ എം മാണിക്കെതിരെ മാത്രം കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും യൂത്ത്‌ഫ്രണ്ട് ആരോപിച്ചു.

മാണി ഇടതുമുന്നണിയിലേക്ക് പോകുമെന്ന ഭയമാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. പാലക്കാട് നടന്ന സി പി എം പ്ലീനത്തില്‍ മാണി പങ്കെടുത്തത് കോണ്‍ഗ്രസില്‍ സംശയമുണ്ടാക്കിയെന്നും ഇതിനെ തുടര്‍ന്ന് ബിജു രമേശിനെ കൂട്ടുപിടിച്ചാണ് ബാര്‍ കോഴക്കേസ് കൊണ്ടുവന്നതെന്നും യൂത്ത് ഫ്രണ്ട് ആരോപിച്ചു. ബാര്‍ കോഴക്കേസിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്ന് കത്തില്‍ പറയുന്നു.

ബിജു രമേശിന്റെ മകളുടെ കല്യാണത്തിന് മുന്‍ മന്ത്രിമാര്‍ പങ്കെടുത്തത് ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കെതിരെയും ബിജു രമേശ് ആരോപണം ഉന്നയിച്ചെങ്കിലും മാണിക്കെതിരെ മാത്രമാണ് കേസെടുത്തതെന്നും കത്തില്‍ പറയുന്നുണ്ട്. വിഷയത്തില്‍ ശരിയായ നിലപാടെടുത്തത് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആണെന്നും കത്തില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...