ബാര്‍കോഴയില്‍ മാണിക്കെതിരെ സാഹചര്യത്തെളിവില്ല; കോഴ നല്കിയതിന് ശാസ്ത്രീയമായ തെളിവില്ലെന്നും വിജിലന്‍സ്

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 16 ജനുവരി 2016 (11:55 IST)
ബാര്‍കോഴയില്‍ വിജിലന്‍സ്, കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ലഭിച്ചു. മാണിക്കെതിരെ സാഹചര്യത്തെളിവുണ്ടെന്ന നിഗമനം തള്ളിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട്.

സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ബിജു രമേശ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നി. മാണിക്ക് മൂന്നു തവണ കോഴ നല്കിയതിന് ശാസ്ത്രീയമായി തെളിവില്ല. കോഴ കൊടുത്തത് തെളിയിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്യനയം കാരണം ബിജു രമേശിന് കോടികളുടെ നഷ്‌ടമുണ്ടായി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുക ആയിരുന്നു ബിജുവിന്റെ ലക്‌ഷ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :