കേരള കോണ്‍ഗ്രസ് പിളരില്ല, ധനമന്ത്രി സ്ഥാനം ഏറ്റെടുക്കില്ല: ജോസഫ്

 ബാര്‍ കോഴക്കെസ് , കേരള കോണ്‍ഗ്രസ്(എം) , പിജെ ജോസഫ് , കെ ബാബു , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (10:47 IST)
ബാര്‍ കോഴക്കെസില്‍ ആരോപണ വിധേയനായി കെഎം മാണിയുടെ രാജി വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (എം) പിളരില്ലെന്ന് വൈസ് ചെയര്‍മാന്‍ പിജെ ജോസഫ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ല, അതിനാല്‍ തന്നെ പിളര്‍പ്പ് ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല. ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹമില്ല. ഈ ആവശ്യം തന്നോട് ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധനവകുപ്പ് ആര്‍ക്കാണെന്ന കാര്യം തീരുമാനിക്കേണ്ടത് കെഎം മാണിയാണ്. മാണിയുടെ വകുപ്പ് ഏറ്റെടുക്കേണ്ട എന്നത് സ്വന്തം അഭിപ്രായമാണ്. മാണിയോടൊപ്പം രാജിവെക്കേണ്ട ആവശ്യം ഇല്ല. മാണിയുടെ രാജിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം, കെഎം മാണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ മന്ത്രിമാരായ കെ ബാബുവും, കെപി മോഹനനും എത്തിയിരിന്നു.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി സമര്‍പ്പിച്ചുവെങ്കിലും അത് സ്വീകരിച്ചിട്ടില്ല. ആവശ്യമായ ചര്‍ച്ചകളും യുഡിഎഫ് യോഗങ്ങളും ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്യും. അതിനു ശേഷം മാത്രമെ തീരുമാനം ഉണ്ടാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷമാകും കാര്യത്തില്‍ വ്യക്തത ഉണ്ടാകുക. അതിനുശേഷം ഉണ്ണിയാടന്‍ രാജി സംബന്ധിച്ച ആശങ്ക അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :