പുലര്‍ച്ചെ കാമുകിയെ കാണാൻ പോയ ടെക്കിയെ തല്ലിക്കൊന്നു; യുവാവിനെക്കുറിച്ച് അറിയില്ലെന്ന് യുവതി

ബംഗളൂരു, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:05 IST)

   Bangalore , Techie Murder , lover , police , pranave mishra , പ്രണവ് മിശ്ര , കാമുകി , ടെക്കിയെ തല്ലിക്കൊന്നു , പൊലീസ് , അറസ്‌റ്റ്

കാമുകിയെ കാണാൻ പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍. ബംഗളൂരുവിലെ അക്സഞ്ചർ കമ്പനി ഉദ്യോഗസ്ഥനും ഭുവനേശ്വർ സ്വദേശിയുമായ (28)യെയാണ് അജ്ഞാതർ തല്ലിക്കൊന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

സുഹൃത്തായ ബൽബീറിന്റെ വീട്ടിലെ നിശാപാർട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ പ്രണവ് പുലർച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഉടന്‍ കാണാന്‍ എത്തുമെന്നും കാത്തിരിക്കണമെന്നും യുവതിയോട് പറയുകയും ചെയ്‌തു.

ഹോണ്ട ആക്‍ടീവയില്‍ യാത്ര തിരിച്ച പ്രണവിനെ സൗത്ത് ബംഗളൂരുവിലെ ചോക്ളേറ്റ് ഫാക്ടറിക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
 
കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രണവിന്റെ ഫോണും പേഴ്‌സുമടക്കമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ സംഭവസ്ഥലത്തു തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രണവിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് കാമുകിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നും ഡെപ്യൂട്ടി കമ്മീഷ്ണർ എംബി ബൊരലിംഗയ്യ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെയും 3 മക്കളെയും കൊലപ്പെടുത്തി

ഭര്‍ത്താവിനെയും മക്കളെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. ...

news

ദളിതരെ പൂജാരിയാക്കിയ സർക്കാരിന്റെ തീരുമാനം ശരിയാണ്, സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് ശബരിമലയിൽ പൂജാകർമങ്ങൾ ചെയ്യണമെന്ന എം പിയും നടനുമായ ...

news

‘തെറ്റ് ചെയ്തത് അച്ഛനായാലും മകനായാലും സ്ത്രീകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം’: കെപിഎസി ലളിത

തെറ്റ് ആര് ചെയ്താലും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കണമെന്ന് നടിയും കേരള ...

news

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടേയും കൂട്ടു വേണ്ട; കോ​ടി​യേ​രി​ക്ക് മറുപടിയുമായി ചെ​ന്നി​ത്ത​ല

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സമരം ചെയ്യാന്‍ യു​ഡി​എ​ഫി​ന് ആ​രു​ടേ​യും കൂട്ടിന്റെ ...

Widgets Magazine