മാഗി നിരോധനം: ഉന്നതതല യോഗം ഇന്ന്

Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (11:08 IST)
മാഗി ന്യൂഡില്‍സ് നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും.
യോഗത്തില്‍ നിരോധന നടപടികൾ ഏകോപിപ്പിക്കുന്ന കാര്യവും ചർച്ച ചെയ്യും.കേന്ദ്ര ഭക്ഷ്യസുരക്ഷ അതോററ്റി മാഗി ന്യൂഡിൽസ് രാജ്യവ്യാപകമായി നിരോധിച്ച സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചു ചേർത്തത്.

നിരോധനം സംസ്ഥാനത്ത് കർശനമായി നടപ്പാക്കുമെന്ന് മന്ത്രി വി എസ്
ശിവകുമാർ പറഞ്ഞു. നിരോധിത ഉൽപന്നങ്ങൾ എല്ലാ ജില്ലകളിലും ഇല്ലെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വിപണികളില്‍ നിന്ന് ഇതിനകം 90 ശതമാനത്തിലധികം മാഗി ന്യൂഡില്‍സ് ഉത്പന്നങ്ങളും നീക്കം ചെയുതുവെന്നും ശിവകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :