‘കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ രാഹുല്‍ പുറത്തുപോകണം, വിരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് ചതിച്ചു‘

ബാലകൃഷ്ണ പിള്ള, കോണ്‍ഗ്രസ്, വീരേന്ദ്രകുമാര്‍
തിരുവനന്തപുരം| vishnu| Last Modified ഞായര്‍, 11 ജനുവരി 2015 (14:10 IST)
കോണ്‍ഗ്രസിനും യുഡി‌എഫ് നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് ( ബി) നേതാവ് രംഗത്ത്. പാലക്കാട് വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരാണെന്നും ഇക്കാര്യം താന്‍ നേരത്തെ വീരേന്ദ്രകുമാറിനൊട് പറഞ്ഞിരുന്നതാണെന്നുമാണ് ബാലകൃഷണപിള്ള പറഞ്ഞത്.

തന്റെ ഉപദേശം കേല്‍ക്കാതെ പോയതുകൊണ്ടാണ് എം.പി വിരേന്ദ്രകുമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച് എട്ടു നിലയില്‍ പൊട്ടിയതെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപ്പിള്ള. പാലക്കാട് മത്സരിക്കരുതെന്ന് താന്‍ വീരേന്ദ്രകുമാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ചതി മനസ്സിലാക്കാന്‍ വീരേന്ദ്രകുമാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ തോല്‍വി പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച സമിതിയുടെ അധ്യക്ഷനാണ് ബാലകൃഷ്ണപിള്ള.

ചതിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍പ്പെടുത്തുമെന്നും പിള്ള പറഞ്ഞു. കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയാലും തന്റെ മകനെ ഇനി ഉമ്മന്‍ചാണ്ടി സര്‍ക്കാരിലേക്ക് വിടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെക്കൊണ്ട് പലതും ചെയ്യിച്ചു. അതെല്ലാം തെറ്റായിപ്പോയി. ബിജെപിയോട് വിരോധമില്ല. എന്നാല്‍ അവരുടെ നയങ്ങളോട് എതിര്‍പ്പുള്ളതിനാല്‍ ഒത്തുപോകാന്‍ കഴിയില്ല. ഗണേഷോ താനോ പാര്‍ട്ടിയോ ബിജെപിയിലേക്ക് പോകില്ലെന്നും പിള്ള വ്യക്തമാക്കി.

യുഡിഎഫിന് അധികാരത്തില്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടേയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും പ്രതീക്ഷ സഫലമാകുമോയെന്ന് അറിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ വിജയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരില്‍ അഴിമതി കണ്ടാല്‍ ഇനിയും ഉറക്കെയുറക്കെ വിളിച്ചുപറയുമെന്നും ബാലകൃഷ്ണപിള്ള മുന്നറിയിപ്പ് നല്‍കി. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെട്ട അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് രേഖാമൂലം വിവരം നല്‍കിയെന്ന് പിള്ള പറഞ്ഞു. ഇതേ ആളുകളെക്കുറിച്ച് സുധീരനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നിയമസഭയില്‍ ആരോപണമുന്നയിച്ചതിന്റെ പേരില്‍ ഗണേഷിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ എഴുതി നല്‍കിയിട്ടൊന്നും ഒരു കാര്യവും ഇല്ല. കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ രാഹുല്‍ ഗാന്ധി പുറത്തുപോകണമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :