തിരുവനന്തപുരം|
BIJU|
Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (21:43 IST)
കാറപടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബാലഭാസ്കര്‍ ചെറുതായി കണ്ണുകള്‍ തുറന്നു. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട് എന്നതിന്‍റെ സൂചനകള്‍ ലഭിച്ചു. എന്നാല്‍ മകള്‍ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ്കറിനെ അറിയിച്ചില്ല.
വ്യാഴാഴ്ച ഡോക്‍ടര്‍മാര്‍ തന്നെ മകളുടെ വിയോഗം ബാലഭാസ്കറിനെ അറിയിക്കാനാണ് ധാരണയായിരിക്കുന്നത്. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടായിട്ടുണ്ട്. ലക്ഷ്മിയും ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ലക്ഷ്മിയോടും തേജസ്വിനിയുടെ മരണവിവരം പറഞ്ഞിട്ടില്ല.
ബാലഭാസ്കറിന് ന്യൂറോ സര്‍ജറിയും നട്ടെല്ലിന് സര്‍ജറിയും കഴിഞ്ഞു. രണ്ടും വിജയമായിരുന്നു. എന്നാല്‍ ഇപ്പോഴും വെന്‍റിലേറ്ററിലാണ് ബാലഭാസ്കറുള്ളത്.
കാറിന്‍റെ ഡ്രൈവറായിരുന്ന അര്‍ജുന് കാലിന് മാത്രമാണ് പരുക്കേറ്റത്.