പൃഥ്വിയെ രാജപ്പന്‍ എന്ന് വിളിച്ചതില്‍ കുറ്റബോധം! കുറ്റം ഏറ്റു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി!

പൃഥ്വിയെ രാജപ്പൻ എന്ന് വിളിക്കരുതായിരുന്നു, ചെയ്തത് തെറ്റ്: ഐശ്വര്യ ലക്ഷ്മി

അപർണ| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:22 IST)
മമ്മൂട്ടിക്കും മോഹൻലാലിനും ഭീഷണിയായി വളർന്ന് ഒരേസമയം, ദുൽഖറിനും ടൊവിനോയ്ക്കും ഒപ്പം മത്സരിച്ചഭിനയിക്കുന്ന നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകർ അംഗീകരിച്ച് തുടങ്ങിയത് വാസ്തവം പോലുള്ള ചിത്രങ്ങൾ റിലീസ് ആയതിന് ശേഷമായിരുന്നു.

ഒരു കാലത്ത് താരത്തെ രാജപ്പനെന്നും രായപ്പനെന്നുമൊക്കെയായിരുന്നു പലരും സംബോധന ചെയ്തത്. അത്തരത്തില്‍ മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പിനെച്ചൊല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

മുന്‍പ് ഫാനിസം തലയ്ക്ക് പിടിച്ചിരിക്കുന്ന സമയത്തായിരുന്നു ഐശ്വര്യ പൃഥ്വിയെ രായപ്പനെന്ന് സംബോധന ചെയ്ത കുറിപ്പ് പോസ്റ്റ് ചെയ്തത്. 6 വര്‍ഷം മുന്‍പുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. പോസ്റ്റ് വൈറലായതോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് ഐശ്വര്യ.

ഇടി കൊണ്ട അവസ്ഥയിലാണ് രായപ്പനെന്നും തന്റെ നായകനെ നോക്കൂ എത്ര ഹോട്ടാണ് അദ്ദേഹമെന്നും ഐശ്വര്യ കുറിച്ചിരുന്നു. പൃഥ്വിരാജ് ആരാധകരുടെ കമന്റ് പ്രവാഹത്തെത്തുടര്‍ന്ന് താരം കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണ്.

ഫാനിസം കൂടിപ്പോയ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സമയത്ത് പോസ്റ്റ് ചെയ്ത കുറിപ്പാണ് അതെന്നും ഇന്നത് വായിക്കുമ്പോള്‍ തനിക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ പോസ്റ്റ് ചെയ്ത കമന്റുമായി ബന്ധപ്പെട്ട് ആരും തന്നെ വെറുക്കരുതെന്നും താരം കുറിച്ചിട്ടുണ്ട്. താനും പൃഥ്വിരാജിന്റെ ഫാനാണെന്നും അറിയാതെ സംബന്ധിച്ച തെറ്റിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഫഹദിനൊപ്പം ഐശ്വര്യ നായികയായെത്തിയ വരത്തന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :