എന്‍റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിയണം, സോബി എന്തിനത് മറച്ചുവച്ചു?: ബാലഭാസ്കറിന്‍റെ ഭാര്യ ലക്‍ഷ്മി

ബാലഭാസ്കര്‍, കലാഭവന്‍ സോബി, ലക്ഷ്മി, തേജസ്വിനി, Balabhaskar, Kalabhavan Sobi, Lakshmi, Thejaswini
തിരുവനന്തപുരം| Last Modified ബുധന്‍, 5 ജൂണ്‍ 2019 (17:27 IST)
വയലിനിസ്റ്റ് ബാലഭാസ്കറും മകള്‍ തേജസ്വിനിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ മാറണമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. തന്‍റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ തനിക്കത് അറിയണമെന്നും നീതികിട്ടുന്നതിനായി ഏതറ്റം വരെയും പോകുമെന്നും ലക്ഷ്മി പറയുന്നു.

അപകടസ്ഥലത്തുനിന്ന് ആളുകള്‍ ഓടിപ്പോകുന്നതുകണ്ടു എന്ന് പറയുന്ന കലാഭവന്‍ സോബി ഇത്രയും കാലം അത് മറച്ചുവച്ചതെന്തിനാണ് എന്നതിന്‍റെ ഉത്തരം സോബി പറയേണ്ടതുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട്, ജീവന്‍ തിരികെ കിട്ടാന്‍ മല്ലിടുന്ന തന്നേക്കൂടി ചേര്‍ത്തുവരുന്ന ആരോപണങ്ങള്‍ എന്തിനെന്ന് അറിയില്ലെന്നും ലക്ഷ്മി പറയുന്നു.

പ്രകാശന്‍ തമ്പിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി തനിക്കും ബാലുവിനും അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷം തന്നെ പുറത്താക്കുമായിരുന്നു എന്നും ലക്‍ഷ്മി വ്യക്തമാക്കുന്നു. സ്വന്തം കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് തനിക്കിപ്പോഴുള്ളതെന്നും ലക്‍ഷ്മി പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :