അപർണ|
Last Updated:
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (14:24 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് താൻ എന്നുമെന്ന് നടൻ ബാബുരാജ്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് സത്യമാണെന്നും എന്നാൽ അത് പാർവതി തെറ്റിദ്ധരിച്ചതാണെന്നും ബാബുരാജ് പറയുന്നു.
ആക്രമിക്കപ്പെട്ട നടിയുടെ അവസ്ഥയെക്കുറിച്ചാണു താന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. അതിന്റെ അർത്ഥം എന്തെന്ന് പാർവതിക്ക് അറിയാത്തത് കൊണ്ടാകും- ബാബുരാജ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളോട് അമ്മ പ്രതികരിക്കുമെന്നും 24ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. ജനറല്‍ ബോഡി വിളിക്കാനും ആലോചനയുണ്ട്– ബാബുരാജ് പറഞ്ഞു.
ഡബ്ള്യുസിസിക്കു പിന്നില്‍ അജണ്ടയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്. പ്രസിഡന്‍റായ ലാലേട്ടന്‍റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതിൽ എന്താണു പ്രശ്നം.? എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടർ എന്നു വിളിച്ചാൽ എന്താണു തെറ്റ്? അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. ആക്രമിക്കപ്പെട്ട കുട്ടി എന്‍റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ..? - ബാബുരാജ് പറഞ്ഞു.